---
title: "ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350355/aralam"
published_at: "2026-03-29T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c87f56628ab_IMG-20260329-WA0003.jpg"
keywords: []
---

# ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം

> **Lead Summary:** പേരാവൂർ : പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ആറളം പഞ്ചായത്തിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ വീർപ്പാട് ആരംഭിച്ച പര്യടന പരിപാടി കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം മാത്തുകുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ : പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ആറളം പഞ്ചായത്തിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ വീർപ്പാട് ആരംഭിച്ച പര്യടന പരിപാടി കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം മാത്തുകുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

വീർപ്പാട്, മാഞ്ചുവട്, വെളിമാനം, അത്തിക്കൽ, ചതിരൂർ, വിയറ്റ്നാം, പുതിയങ്ങാടി, കീഴ്പ്പള്ളി, ആറളം ഫാം ബ്ലോക്ക് 11, വളയംചാൽ, പാലരിഞ്ഞാൽ തുടങ്ങിയ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് മുമ്പ് പര്യടനം നടത്തി.

കീഴ്പ്പള്ളി, ആറളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന റാലി ഉൾപ്പെടെ ശക്തമായ പ്രചാരണ പരിപാടികളും നടന്നു.

ഉച്ചയ്ക്കുശേഷം അമ്പലക്കണ്ടി, എടൂർ, ഉരുപ്പുംകുണ്ട്, ഒടാക്കൽ, കൂട്ടക്കളം, തോട്ടുകടവ്, പൊതിയോടംമുക്ക്, പറമ്പത്തെക്കണ്ടി തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും പര്യടനം തുടരുകയും ചെടിക്കുളത്തിൽ സമാപിക്കുകയും ചെയ്തു.

പര്യടനത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും നാട്ടുകാരുടെയും പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350355/aralam)