---
title: "വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350357/kannur"
published_at: "2026-03-29T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c88192a526b_images_(3)_(22).jpeg"
keywords: []
---

# വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ

> **Lead Summary:** കണ്ണൂർ : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സ്വീപ് 'ഇങ്ക് ഇറ്റ് കണ്ണൂർ' ക്യാമ്പയിനിന്റെ ഭാഗമായി വോട്ടർമാർക്കുള്ള അവബോധ പരിപാടി മാർച്ച് 29 ന് നടക്കും.

## Article Content

കണ്ണൂർ : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സ്വീപ് 'ഇങ്ക് ഇറ്റ് കണ്ണൂർ' ക്യാമ്പയിനിന്റെ ഭാഗമായി വോട്ടർമാർക്കുള്ള അവബോധ പരിപാടി മാർച്ച് 29 ന് നടക്കും.

കണ്ണൂർ സെന്റ് ആഞ്ചലോസ് ഫോർട്ടിൽ നടക്കുന്ന പരിപാടിയിൽ ചിരട്ടകൊണ്ടുള്ള ആർട്ട്, സെൽഫി സ്റ്റാൻഡ് എന്നിവ സ്ഥാപിക്കും. വൈകീട്ട് അഞ്ച് മുതൽ ഫ്ലാഷ്മോബുകൾ, ട്രാൻസ്ജെൻഡർമാരുടെ ദീപശിഖ പ്രയാണം, ദീപം തെളിയിക്കൽ, കളരിപ്പയറ്റ് എന്നിവ ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350357/kannur)