---
title: "ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ"
english_title: "Higher Secondary Examinations Ended: SSLC Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350373/higher-secondary-examinations-ended-sslc-tomorrow"
published_at: "2026-03-29T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c89f8f77a89_download_(18).jpeg"
keywords: []
---

# ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ

> **Lead Summary:** കണ്ണൂർ : സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ച പൂർത്തിയായി. എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ച അവസാനിക്കും.ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ പരീക്ഷകൾ പൂർത്തീകരിച്ച ശേഷം 31 ന് മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കും.

## Article Content

കണ്ണൂർ : സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ച പൂർത്തിയായി. എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്ച അവസാനിക്കും.ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ പരീക്ഷകൾ പൂർത്തീകരിച്ച ശേഷം 31 ന് മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കും.

മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16ന് ആരംഭിച്ച് മെയ് രണ്ടിന് പൂർത്തിയാകും. മെയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി പരീക്ഷ ഫലപ്രഖ്യാപനം നടത്തും. ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം മെയ് 22ന് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350373/higher-secondary-examinations-ended-sslc-tomorrow)