---
title: "ഹോർമുസ് വഴി കൂടുതല്‍ കപ്പലുകള്‍ എത്തി;എല്‍പിജി വിതരണ തോത് കൂട്ടാന്‍ കേന്ദ്ര സർക്കാർ"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350400/delhi"
published_at: "2026-03-29T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8c20b026b9_download_(29).jpeg"
keywords: []
---

# ഹോർമുസ് വഴി കൂടുതല്‍ കപ്പലുകള്‍ എത്തി;എല്‍പിജി വിതരണ തോത് കൂട്ടാന്‍ കേന്ദ്ര സർക്കാർ

> **Lead Summary:**  ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വിതരണ തോത് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ എൽപിജി ടാങ്കറുകൾ എത്തിയതോടെയാണ് വിതരണ തോത് വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ വിവിധ കപ്പലുകളിൽ നിന്നായി 1.4 ലക്ഷം മെട്രിക് ടൺ എൽപിജി ആണ് ഇന്ത്യയിൽ എത്തിയത്.

## Article Content

 ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വിതരണ തോത് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ എൽപിജി ടാങ്കറുകൾ എത്തിയതോടെയാണ് വിതരണ തോത് വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ വിവിധ കപ്പലുകളിൽ നിന്നായി 1.4 ലക്ഷം മെട്രിക് ടൺ എൽപിജി ആണ് ഇന്ത്യയിൽ എത്തിയത്.

ഹോർമുസ് താണ്ടിയ രണ്ട് കപ്പലുകൾ കൂടി എത്തുന്നതോടെ വിതരണം വേഗത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് പെട്രോളിയം മന്ത്രാലയം. നേരത്തെ സംസ്ഥാനങ്ങൾക്ക് നൽകുന്ന സിലിണ്ടറുകളുടെ വിഹിതത്തിൽ വർധനവ് വരുത്തിയിരുന്നു. പെട്രോൾ, ഡീസൽ എന്നിവ രണ്ടുമാസത്തേക്കുള്ള സംഭരണം ഉണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഹോർമുസ് താണ്ടുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കാൻ വിവിധ രാജ്യതലവന്മാരുമായി നടന്ന സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

ഇരുപതോളം കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. ഇന്ധന പ്രതിസന്ധിക്ക് പിന്നാലെ വിതരണ ഏജൻസികൾക്കു മുമ്പിലെ തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350400/delhi)