---
title: "പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി"
english_title: "Sunnyjoseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350520/sunnyjoseph"
published_at: "2026-03-30T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9e6ef4c347_IMG-20260330-WA0008.jpg"
keywords: []
---

# പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി

> **Lead Summary:** പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ വികാസ് നഗറില്‍ ആരംഭിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ്‌ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ പി കെ ജനാര്‍ദ്ദനന്‍, ഇബ്രാഹിം മുണ്ടേരി, പി എ നസീര്‍, വി പി അബ്ദുല്‍ റഷീദ്, സി കെ ശശിധരന്‍, നാസര്‍ കേളോത്ത്, കെ അഷ്‌റഫ്‌, പി വി മോഹനന്‍, എന്‍ നാരായണന്‍ മാസ്റ്റര്‍, എം കെ ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

## Article Content

പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാർത്ഥി പര്യടനം നടത്തി. രാവിലെ വികാസ് നഗറില്‍ ആരംഭിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ്‌ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ പി കെ ജനാര്‍ദ്ദനന്‍, ഇബ്രാഹിം മുണ്ടേരി, പി എ നസീര്‍, വി പി അബ്ദുല്‍ റഷീദ്, സി കെ ശശിധരന്‍, നാസര്‍ കേളോത്ത്, കെ അഷ്‌റഫ്‌, പി വി മോഹനന്‍, എന്‍ നാരായണന്‍ മാസ്റ്റര്‍, എം കെ ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പയഞ്ചേരി വായനശാല, പയഞ്ചേരി മുക്ക്, കീഴൂര്‍, വള്ള്യാട്, ചേളത്തൂര്‍,കീഴൂര്‍ക്കുന്നു, പുറപ്പാറ, പുന്നാട് റേഷന്‍കട, താവിലക്കുറ്റി, മീത്തല പുന്നാട്, തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും പര്യടനം തുടരുകയും പുന്നാടില്‍ സമാപിച്ചു.

ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന റാലി ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350520/sunnyjoseph)