---
title: "തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദു‌ൽ റഷീദിനു നേരെ കയ്യേറ്റ ശ്രമം"
english_title: "thaliparamna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350537/thaliparamna"
published_at: "2026-03-30T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9fee376439_WhatsApp_Image_2026-03-30_at_9.41.57_AM.jpeg"
keywords: []
---

# തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെ പ്രചാരണ വാഹനം ആക്രമിച്ച് സിപിഎം; ധർമടത്ത് അബ്ദു‌ൽ റഷീദിനു നേരെ കയ്യേറ്റ ശ്രമം

> **Lead Summary:** കണ്ണൂർ: തളിപ്പറമ്പിലും ധർമടത്തും യുഡിഎഫ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം. തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ എൽഇഡി വാഹനം മലപ്പട്ടം സെൻട്രലിൽ വച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

## Article Content

കണ്ണൂർ: തളിപ്പറമ്പിലും ധർമടത്തും യുഡിഎഫ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം. തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ എൽഇഡി വാഹനം മലപ്പട്ടം സെൻട്രലിൽ വച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

ധർമടത്തെ യുഡിഎഫ് സ്‌ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാനായിരുന്നു സിപിഎം ശ്രമം. അഞ്ചരക്കണ്ടി മുഴപ്പാല കൈതപ്രത്ത് വച്ചാണ് ആക്രമണശ്രമം ഉണ്ടായത്. സിപിഎം പ്രവർത്തകൻ ലിജുവിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ ശേഷമായിരുന്നു കയ്യേറ്റം ചെയ്യാനുള്ള ശ്രമം. അബ്ദുൽ റഷീദിൻ്റെ പ്രചാരണ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350537/thaliparamna)