---
title: "തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും"
english_title: "thamilnadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350548/thamilnadu"
published_at: "2026-03-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca08c0a302e_download_(51).jpeg"
keywords: []
---

# തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

> **Lead Summary:** തമിഴ്നാട്: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.

## Article Content

തമിഴ്നാട്: തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.

നാം തമിളര്‍ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പിയ്ക്കും. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. എന്നാല്‍, അതിനിടെ നാല് ദിവസങ്ങള്‍ സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ വേഗത്തില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കാണ് എല്ലാ പാര്‍ട്ടികളുടെയും തീരുമാനം.

അതേസമയം, തിരഞ്ഞെടുപ്പിനുള്ള പ്രകടന ഡിഎംകെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പത്രിക പുറത്തിറക്കിയത്. ആദായ നികുതി അടയ്ക്കാത്ത സ്ത്രീകള്‍ക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ 8000 രൂപയുടെ കൂപ്പണ്‍ നല്‍കുന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. നിലവിലുള്ള ക്ഷേമപദ്ധതികളുടെ തുക വര്‍ധിപ്പിയ്ക്കുകയും ചെയ്യും. എം കനിമൊഴി എംപി അധ്യക്ഷയായ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350548/thamilnadu)