---
title: "സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു  "
english_title: "gold rate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350556/gold-rate"
published_at: "2026-03-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0b9d38577_gold-price12002-1729043008.jpg"
keywords: []
---

# സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം; 600 രൂപ കുറഞ്ഞു  

> **Lead Summary:** മുംബൈ: സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയിലെത്തി. ഗ്രാമിന് 13,500 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടെങ്കിലും പിന്നീട് വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും വില വീണ്ടും ഉയരാൻ കാരണമായി.

## Article Content

മുംബൈ: സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപയിലെത്തി. ഗ്രാമിന് 13,500 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടെങ്കിലും പിന്നീട് വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും വില വീണ്ടും ഉയരാൻ കാരണമായി.

 കേരളത്തിൽ വിവാഹ സീസൺ സജീവമായ ഈ ഘട്ടത്തിൽ സ്വർണ്ണവിലയിലെ അസ്ഥിരത സാധാരണക്കാരെയും ആഭരണ വിപണിയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. ഇന്നത്തെ നിരക്ക് അനുസരിച്ച് പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.10 ലക്ഷം രൂപയ്ക്കും 1.12 ലക്ഷം രൂപയ്ക്കും ഇടയിൽ നൽകേണ്ടി വരും. ഡിസൈനിലെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ ആകെ തുകയിൽ വീണ്ടും വ്യത്യാസം വരാം.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350556/gold-rate)