---
title: "സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350576/thiruvanaththapuram"
published_at: "2026-03-30T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca171e3d696_download_(2)_(4).jpeg"
keywords: []
---

# സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനാണ് ആരംഭിച്ചത്.

## Article Content

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനാണ് ആരംഭിച്ചത്.

13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350576/thiruvanaththapuram)