---
title: "കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350722/kannur"
published_at: "2026-03-31T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb557ee79b5_Screenshot_2026-03-31_103146.jpg"
keywords: []
---

# കണ്ണൂരിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

> **Lead Summary:** കണ്ണൂർ: മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി.അപകടത്തിൽപ്പെട്ട ചിറക്കൽ സ്വദേശി ജോസിനെ സ്ഥലത്തെത്തിയ കണ്ണൂർ അഗ്ന‌ിരക്ഷാസേന അതിസാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം ആണ് സംഭവം.

## Article Content

കണ്ണൂർ: മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി.അപകടത്തിൽപ്പെട്ട ചിറക്കൽ സ്വദേശി ജോസിനെ സ്ഥലത്തെത്തിയ കണ്ണൂർ അഗ്ന‌ിരക്ഷാസേന അതിസാഹസികമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം ആണ് സംഭവം.

മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലായി. മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കണ്ട് നാട്ടുകാർ ഉടൻ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ സേഫ്റ്റി ഹാർനെസുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350722/kannur)