---
title: "സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350735/thiruvanathapuram"
published_at: "2026-03-31T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb60c932740_images.jpeg"
keywords: []
---

# സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു

> **Lead Summary:** തിരുവനന്തപുരം: കേരളത്തിന്റെ പല ഭാഗങ്ങളിലായി വേനല്‍മഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ ചൂട് ഉയർന്നുതന്നെ.ഞായറാഴ്ച മാത്രം രേഖപ്പെടുത്തിയത് 37.8 ഡിഗ്രിയാണ്. 1988 മാർച്ച്‌ 16-ന് ജില്ലയില്‍ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് ഞായറാഴ്ച തിരുത്തി കുറിക്കപ്പെട്ടത്. അതേസമയം, തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയില്‍നിന്ന്‌ 1.8 കൂടുതല്‍.വേനല്‍മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. വേനല്‍മഴ പാലക്കാടിന് ചെറിയ ആശ്വാസം തീർത്തു. തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് കൂടിയത്.

## Article Content

തിരുവനന്തപുരം: കേരളത്തിന്റെ പല ഭാഗങ്ങളിലായി വേനല്‍മഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ ചൂട് ഉയർന്നുതന്നെ.ഞായറാഴ്ച മാത്രം രേഖപ്പെടുത്തിയത് 37.8 ഡിഗ്രിയാണ്. 1988 മാർച്ച്‌ 16-ന് ജില്ലയില്‍ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് ഞായറാഴ്ച തിരുത്തി കുറിക്കപ്പെട്ടത്. അതേസമയം, തിങ്കളാഴ്ച 36-ലേക്ക് താഴ്ന്നു. എന്നാലും ശരാശരിയില്‍നിന്ന്‌ 1.8 കൂടുതല്‍.വേനല്‍മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. വേനല്‍മഴ പാലക്കാടിന് ചെറിയ ആശ്വാസം തീർത്തു. തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് കൂടിയത്.

ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. 38 ഡ‍ിഗ്രിയാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനല്‍ കടുക്കുമ്പോള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350735/thiruvanathapuram)