---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350736/kannur"
published_at: "2026-03-31T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb6185531a7_download_(10).jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ

> **Lead Summary:** മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ നടത്തും. ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റ് സർവീസുകൾ.

## Article Content

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക സർവീസുകൾ നടത്തും. ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റ് സർവീസുകൾ.

വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് എട്ടിന് മസ്കറ്റിലെത്തും. തിരികെ 9.10-ന് മസ്കറ്റിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കണ്ണൂരിലെത്തും. ഷാർജയിലേക്ക് ദിവസേന സർവീസുണ്ട്. രാവിലെ 8.10-ന് പുറപ്പെട്ട് 10.30-ന് ഷാർജയിലെത്തും. തിരികെ പ്രാദേശികസമയം 11.30-ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും. ജിദ്ദയിലേക്ക് ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 6.30-ന് പുറപ്പെട്ട് 10-ന് ജിദ്ദയിലെത്തും. തിരികെ പ്രാദേശികസമയം 11-ന് പുറപ്പെട്ട് രാത്രി 7.30-ന് കണ്ണൂരിലെത്തും.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350736/kannur)