---
title: "വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി കേരള സര്‍വകലാശാല"
english_title: "Kerala university"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35084/kerala-university"
published_at: "2022-04-01T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624659dcdad7e_images (5).jpeg"
keywords: []
---

# വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി കേരള സര്‍വകലാശാല

> **Lead Summary:** തിരുവനന്തപുരം: മറ്റ് സര്‍വകലാശാലകളില്‍ നിന്നുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി കേരള സര്‍വകലാശാല.

## Article Content

തിരുവനന്തപുരം: മറ്റ് സര്‍വകലാശാലകളില്‍ നിന്നുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി കേരള സര്‍വകലാശാല.

2017-2018 അദ്ധ്യയനവര്‍ഷം മുതല്‍ പ്രവേശനം നേടിയവരുടെ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മറ്റ് സര്‍വകലാശാലകളുടെ വിദൂരപഠന കേന്ദ്രത്തിനും കോഴ്സിനും യു.ജി.സിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന രേഖ നല്‍കണം. കോഴ്സിന്റെ പഠനകേന്ദ്രം സര്‍വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട അധികാരപരിധിക്കുള്ളിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയും നല്‍കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35084/kerala-university)