---
title: "അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350857/kelakam"
published_at: "2026-04-01T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc71aaeac4a_WhatsApp_Image_2026-04-01_at_6.35.47_AM.jpeg"
keywords: []
---

# അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാം: വാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** അടക്കാത്തോട്: അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാംവാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി.സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു സ്വാഗതം പറഞ്ഞു. സ്റ്റാഫ് സിക്രട്ടറി ജിൻ്റുമോൾ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് അൻസാദ് അസീസ് അദ്യക്ഷത വഹിച്ചു.പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി. ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ, പഞ്ചായത്ത് മെമ്പ മാരാർ ഷിജി സുരേന്ദ്രൻ ,പി.എ.അബ്ദുൽസലാം ,ജോർജുകുട്ടി താന്നിവേലിൽ, വിനു എടാൻ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ കൊളക്കാടൻ, പി.ടി.എ ഭാരവാഹികളായ തോമസ് പയ്യം പള്ളി ,കെ.എച്ച്.ആശിഫ, ജിമ്മി മാത്യു, വി.ഐ.സൈദ് കുട്ടി, കുമാരി ലിയാ തെരേസ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. വിവിധ തുറകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഉൽസവാന്തരീക്ഷത്തിൽ നടത്തിയ വാർഷികാഘോഷ പരിപാടികളിൽ നൂറ് കണക്കിന് നാട്ടുകാരും പങ്കെടുത്തു.

## Article Content

അടക്കാത്തോട്: അടക്കാത്തോട് ഗവ:യു .പി സ്കൂൾ 64-ാംവാർഷികാഘോഷവും,യാത്രയയപ്പ് സമ്മേളനവും നടത്തി.സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു സ്വാഗതം പറഞ്ഞു. സ്റ്റാഫ് സിക്രട്ടറി ജിൻ്റുമോൾ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.പി.ടി.എ പ്രസിഡണ്ട് അൻസാദ് അസീസ് അദ്യക്ഷത വഹിച്ചു.പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉൽഘാടനം നടത്തി. ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ, പഞ്ചായത്ത് മെമ്പ മാരാർ ഷിജി സുരേന്ദ്രൻ ,പി.എ.അബ്ദുൽസലാം ,ജോർജുകുട്ടി താന്നിവേലിൽ, വിനു എടാൻ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ കൊളക്കാടൻ, പി.ടി.എ ഭാരവാഹികളായ തോമസ് പയ്യം പള്ളി ,കെ.എച്ച്.ആശിഫ, ജിമ്മി മാത്യു, വി.ഐ.സൈദ് കുട്ടി, കുമാരി ലിയാ തെരേസ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. വിവിധ തുറകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഉൽസവാന്തരീക്ഷത്തിൽ നടത്തിയ വാർഷികാഘോഷ പരിപാടികളിൽ നൂറ് കണക്കിന് നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350857/kelakam)