---
title: "കൊവിഡില്‍ ഓട്ടം നിലച്ച ജയന്തി ജനത എക്സ്‌പ്രസ്‌ സര്‍വീസ് പുനരാരംഭിച്ചു"
english_title: "Jayanthi janatha express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35086/jayanthi-janatha-express"
published_at: "2022-04-01T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62465b1c569b1_images (6).jpeg"
keywords: []
---

# കൊവിഡില്‍ ഓട്ടം നിലച്ച ജയന്തി ജനത എക്സ്‌പ്രസ്‌ സര്‍വീസ് പുനരാരംഭിച്ചു

> **Lead Summary:** കൊല്ലം: കൊവിഡില്‍ ഓട്ടം നിലച്ച ജയന്തി ജനത എക്സ്‌പ്രസ്‌ സര്‍വീസ് പുനരാരംഭിച്ചു. സമയക്രമത്തിലെ മാറ്റത്തിന് പുറമേ മുംബയ് സി.എസ്.ടിക്ക് പകരം പൂനെ വരെയാണ് പുതിയ സര്‍വീസ്.

## Article Content

കൊല്ലം: കൊവിഡില്‍ ഓട്ടം നിലച്ച ജയന്തി ജനത എക്സ്‌പ്രസ്‌ സര്‍വീസ് പുനരാരംഭിച്ചു. സമയക്രമത്തിലെ മാറ്റത്തിന് പുറമേ മുംബയ് സി.എസ്.ടിക്ക് പകരം പൂനെ വരെയാണ് പുതിയ സര്‍വീസ്.

16382 കന്യാകുമാരി - പൂനെ ജയന്തി ആദ്യ സര്‍വീസ് ഇന്നലെ രാവിലെ 8.25ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ടു. ഏപ്രില്‍ 1ന് രാത്രി 10.20ന് പൂനെയിലെത്തും. 16381 പൂനെ - കന്യാകുമാരി ജയന്തി ഏപ്രില്‍ 1ന് പൂനെയില്‍ നിന്ന് രാത്രി 11.50ന് സര്‍വീസ് ആരംഭിച്ച്‌ ഏപ്രില്‍ 3ന് കേരളത്തിലെത്തും. കന്യാകുമാരി - പൂനെ യാത്രയില്‍ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. പൂനെ - കന്യാകുമാരി സര്‍വീസില്‍ ഈ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. പുതുക്കിയ സമയക്രമം അനുസരിച്ച്‌ പൂനെ- കന്യാകുമാരി സര്‍വീസ് രാവിലെ 9.25ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

കൊവിഡിന് ശേഷം കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അണ്‍ റിസേര്‍വ്ഡ് കോച്ചുകളോടെ സര്‍വീസ് ആരംഭിക്കുന്നതും ജയന്തിയാണ്. പുതിയ എല്‍.എച്ച്‌.ബി കോച്ചുകളായാണ് സര്‍വീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35086/jayanthi-janatha-express)