---
title: "രാജ്യത്ത്‌ മാറ്റമില്ലാതെ പാചകവാതക ക്ഷാമം"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350870/delhi"
published_at: "2026-04-01T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc8d8573917_download_(6).jpeg"
keywords: []
---

# രാജ്യത്ത്‌ മാറ്റമില്ലാതെ പാചകവാതക ക്ഷാമം

> **Lead Summary:** ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതക ക്ഷാമം രാജ്യത്ത്‌ മാറ്റമില്ലാതെ തുടരുന്നു. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന്‌ സർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക്‌ മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.

## Article Content

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതക ക്ഷാമം രാജ്യത്ത്‌ മാറ്റമില്ലാതെ തുടരുന്നു. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന്‌ സർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക്‌ മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.

ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈനായി ബുക്ക്‌ ചെയ്‌ത്‌ ദിവസങ്ങൾക്ക്‌ ശേഷവും സിലിണ്ടർ കിട്ടാത്ത സാഹചര്യമാണ്‌. ഹൈദരാബാദിൽ കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന 414 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. എൽപിജി ക്ഷാമം മുൻനിർത്തി പിഎൻജിയുടെ വ്യാപനത്തിന്‌ കേന്ദ്രസർക്കാർ ശ്രമിക്കുണ്ടെങ്കിലും നടപടികൾക്ക്‌ വേഗമില്ല.

നിലവിൽ രാജ്യത്തെ എൽപിജി കണക്‍ഷനുകൾ 33 കോടിയാണ്‌. എന്നാൽ പിഎൻജി കണക്ഷനുകൾ ഇപ്പോഴും 1.59 കോടിയിൽ എത്തിയിട്ടേയുള്ളു. പിഎൻജി വ്യാപനം വേഗത്തിലാക്കാൻ കേന്ദ്രം നേരത്തെ മുൻകൈയെടുത്തിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധിക്ക്‌ ഒരു പരിധി വരെ പരിഹാരമായേനേ.

> അതേസമയം, ​എൽപിജിയുമായി  ഒരു കപ്പൽ കൂടി ഇന്ത്യയിലെത്തി. ഹോർമുസ്‌ കടലിടുക്കിൽ കുടുങ്ങിയിരുന്ന ബിഡബ്ല്യു ടയിർ എന്ന കപ്പൽ മുംബൈ തുറമുഖത്ത്‌ എത്തി. 47115 ടൺ എൽപിജിയാണ്‌ കപ്പലിലുള്ളത്‌."

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350870/delhi)