---
title: "സിപിഐ എം 23-ാം പാര്‍ട്ടികോണ്‍ഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്"
english_title: "Red flag day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35091/red-flag-day"
published_at: "2022-04-01T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246617001f61_images (11).jpeg"
keywords: []
---

# സിപിഐ എം 23-ാം പാര്‍ട്ടികോണ്‍ഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്

> **Lead Summary:** സിപിഐ എം 23-ാം പാര്‍ട്ടികോണ്‍ഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്.

## Article Content

സിപിഐ എം 23-ാം പാര്‍ട്ടികോണ്‍ഗ്രസ് വിളംബരം ചെയ്തുകൊണ്ടുള്ള റെഡ് ഫ്ളാഗ്‌ ഡേ ഇന്ന്.

തലശ്ശേരി ജവഹര്‍ഘട്ട് മുതല്‍ കണ്ണൂര്‍ കാല്‍ടെക്‌സിലെ എ കെ ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കും.‌ വൈകുന്നേരം അഞ്ചിനാണ്‌ പരിപാടി.

15 മീറ്റര്‍ നീളത്തിലുള്ള ചെമ്ബതാകകളാണ്‌ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ ഇടതടവില്ലാതെ 23 കിലോമീറ്ററില്‍ കയ്യിലേന്തുക.ഇവ തമ്മില്‍ ചേര്‍ത്തുകെട്ടും.

വൈകുന്നേരം 5 മണിക്ക് ജവഹര്‍ ഘട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തും. എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35091/red-flag-day)