---
title: "മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ "
english_title: "alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350917/alappuzha"
published_at: "2026-04-01T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccbb1a14ade_download_(11).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ 

> **Lead Summary:** ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അമ്പലപ്പുഴ, കുട്ടനാട്, അരൂർ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

## Article Content

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം അമ്പലപ്പുഴ, കുട്ടനാട്, അരൂർ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലയിലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിമർശനം ഉന്നയിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അമ്പലപ്പുഴയിൽ മത്സരിക്കാൻ ജി.സുധാകരൻ വെല്ലുവിളിച്ചിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിൽ, സുധാകരന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി എങ്ങനെ നേരിടുമെന്നത് അണികൾക്കിടയിലും വലിയ ചർച്ചയാണ്.

സുധാകരന്റെ തട്ടകമായ അമ്പലപ്പുഴയിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ വെല്ലുവിളികൾക്ക് മുഖ്യമന്ത്രി ചുട്ട മറുപടി നൽകുമോ അതോ തന്ത്രപരമായ മൗനം പാലിക്കുമോ എന്നത് കണ്ടറിയണം. കായംകുളത്തെയും അരൂരിലെയും പ്രസംഗങ്ങളിലും സമാനമായ രാഷ്ട്രീയ സൂചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350917/alappuzha)