---
title: "നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും  വര്‍ധനവ്"
english_title: "Toll rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35094/toll-rate"
published_at: "2022-04-01T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624662e67c208_images (13).jpeg"
keywords: []
---

# നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും  വര്‍ധനവ്

> **Lead Summary:** കൊച്ചി: വിവിധ മേഖലകളില്‍ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും പുതിയ സാമ്ബത്തിക വര്‍ഷം വര്‍ധനവ്.

## Article Content

കൊച്ചി: വിവിധ മേഖലകളില്‍ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും പുതിയ സാമ്ബത്തിക വര്‍ഷം വര്‍ധനവ്.

ദേശീയപാതകളിലെ ടോള്‍ നിരക്ക് 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപ ആയിരുന്ന ടോള്‍ നിരക്ക്. ഇത് 150 രൂപയാക്കി ഉയര്‍ന്നു. പ്രദേശവാസികളില്‍ നിന്നും സ്വകാര്യ ബസുകളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍നിന്നും പന്നിയങ്കരയില്‍ ടോള്‍ പിരിക്കുന്നില്ല.എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വര്‍ധനയുണ്ടാകും. മാര്‍ച്ച്‌ ഒമ്ബതു മുതല്‍ ടോള്‍ പിരിവ് ആരംഭിച്ച പന്നിയങ്കരയില്‍ പ്രതിഷേധങ്ങള്‍ക്കിടയിലാണ് വീണ്ടും വര്‍ധിപ്പിക്കുന്നത്.

മറ്റ് ടോള്‍ പ്ലാസകളില്‍നിന്ന്‌ വ്യത്യസ്‌തമായി വന്‍തുകയാണ് നിലവില്‍ പന്നിയങ്കരയില്‍ ടോള്‍ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുമ്ബോഴാണ് വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല. വാളയാറിലും 10 ശതമാനം നിരക്ക് വര്‍ധനവുണ്ട്. എന്നാല്‍ പാലിയേക്കരയില്‍ ടോള്‍ നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35094/toll-rate)