---
title: "6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351028/kannur"
published_at: "2026-04-02T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdc06788c25_WhatsApp_Image_2026-04-01_at_8.37.28_PM.jpeg"
keywords: []
---

# 6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

> **Lead Summary:**  കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അഴീക്കോട് മണ്ഡലത്തിൽ അയ്യായിരം കോടിയുടെ വികസനം നടന്നു എന്ന അവകാശവാദം ബോധപൂർവ്വമായ തള്ളല്ലെങ്കിൽ പ്രിൻ്റിംഗ് മിസ്റ്റേക്കാണെന്ന് സമ്മതിക്കാൻ നിലവിലെ എം.എൽ.എ തയ്യാറാകണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. അതല്ലെങ്കിൽ യാതൊരു വികസനവും അനുഭവിക്കാൻ പറ്റാത്ത വോട്ടർമാരുടെ ഇടയിൽ പരിഹാസ്യനാകും. ഉള്ളതുപൂട്ടിയതല്ലാതെ എന്തെങ്കിലും തുറന്നു എന്നവകാശപ്പെടാനില്ല, സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന യാതൊരു നടപടിയും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.

## Article Content

 കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അഴീക്കോട് മണ്ഡലത്തിൽ അയ്യായിരം കോടിയുടെ വികസനം നടന്നു എന്ന അവകാശവാദം ബോധപൂർവ്വമായ തള്ളല്ലെങ്കിൽ പ്രിൻ്റിംഗ് മിസ്റ്റേക്കാണെന്ന് സമ്മതിക്കാൻ നിലവിലെ എം.എൽ.എ തയ്യാറാകണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. അതല്ലെങ്കിൽ യാതൊരു വികസനവും അനുഭവിക്കാൻ പറ്റാത്ത വോട്ടർമാരുടെ ഇടയിൽ പരിഹാസ്യനാകും. ഉള്ളതുപൂട്ടിയതല്ലാതെ എന്തെങ്കിലും തുറന്നു എന്നവകാശപ്പെടാനില്ല, സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന യാതൊരു നടപടിയും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.

സത്യസന്ധനും വിശ്വസ്തനും ജീവകാരുണ്യ-സാന്ത്വന രംഗത്തെ കർമ്മയോഗിയുമായ അഡ്വ. കരീം ചേലേരിയെ അഴീക്കോട് ജനത ഉള്ളാൽ സ്വീകരിച്ചു കഴിഞ്ഞു. വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം നിയമസഭയിലെത്തുമെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു.ചേലേരിയുടെ പ്രചരണാർത്ഥം നാറാത്ത് പഞ്ചായത്ത് രണ്ടാംഘട്ട പര്യടനം കണ്ണാടിപ്പറമ്പ പീടികതെരുവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹനാ ങ്കൻ അധ്യക്ഷത വഹിച്ചു. കെ കെ ഷിനാജ്, കെ വി ഹാരിസ്. പ്രശാന്ത് മാസ്റ്റർ, പി സുധീഷ് , കബീർ കണ്ണാടിപ്പറമ്പ്, അസ്കർ കണ്ണാടിപ്പറമ്പ്, പി ദാമോദരൻ മാസ്റ്റർ, സി കെ അക്സർ ,മുഹമ്മദലി ആംപീടിക പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351028/kannur)