---
title: "എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു"
english_title: "kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351029/kottiyoor"
published_at: "2026-04-02T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdc10ed4b1b_WhatsApp_Image_2026-04-01_at_8.15.40_PM.jpeg"
keywords: []
---

# എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂര്‍: എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു.കൊട്ടിയൂര്‍ ഐഡിയല്‍ ഓഡിറോറിയത്തില്‍ നടന്ന ടൂറിസം പ്രൊജക്ട് അവതരണം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂരില്‍ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടന ടൂറിസം പ്രൊജക്റ്റ് അവതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്തി പോകാന്‍ പറ്റുന്ന തരത്തില്‍ സൗകര്യമൊരുക്കുമെന്നും രാഗേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.ടി അനീഷ്, ഇരിട്ടി ഏരിയ കമ്മിറ്റി അംഗം ഇ.പി രമേശന്‍, പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ജോസഫ് മൃദംഗശൈലേശ്വരി ക്ഷേത്രം എക്‌സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രന്‍, കൊട്ടിയൂര്‍ ക്ഷേത്രം ദേവസം മാനേജര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

കൊട്ടിയൂര്‍: എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു.കൊട്ടിയൂര്‍ ഐഡിയല്‍ ഓഡിറോറിയത്തില്‍ നടന്ന ടൂറിസം പ്രൊജക്ട് അവതരണം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂരില്‍ സമഗ്രമായ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടന ടൂറിസം പ്രൊജക്റ്റ് അവതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്തി പോകാന്‍ പറ്റുന്ന തരത്തില്‍ സൗകര്യമൊരുക്കുമെന്നും രാഗേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.ടി അനീഷ്, ഇരിട്ടി ഏരിയ കമ്മിറ്റി അംഗം ഇ.പി രമേശന്‍, പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ജോസഫ് മൃദംഗശൈലേശ്വരി ക്ഷേത്രം എക്‌സിക്യൂട്ടീവ് അംഗം കെ.രാമചന്ദ്രന്‍, കൊട്ടിയൂര്‍ ക്ഷേത്രം ദേവസം മാനേജര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351029/kottiyoor)