---
title: "കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351043/kannur"
published_at: "2026-04-02T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cde28b9a8a6_Screenshot_2026-04-02_062029.jpg"
keywords: []
---

# കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

> **Lead Summary:** കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു .ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് അതിസാഹസികവും ശ്രമകരവുമായ ദൗത്യത്തിനൊടുവിൽ ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.

## Article Content

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു .ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് അതിസാഹസികവും ശ്രമകരവുമായ ദൗത്യത്തിനൊടുവിൽ ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.

കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും തകർത്തിരുന്നു. തുടർന്ന് കണ്ണാടിപ്പറമ്പ് - സ്റ്റെപ്പ് റോഡ് വഴി ആലങ്കീലിലാണ് ആന നിലയുറപ്പിച്ചത്. ഇവിടെ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ ശ്രമിച്ചെങ്കിലും ആന മരം വലിച്ചു പൊട്ടിച്ചു.

എന്നാൽ, പൊട്ടിയ മരം ആനയുടെ കാലിൽ കുരുങ്ങിയതിനാൽ അതിന് കൂടുതൽ ദൂരേക്ക് ഓടാൻ സാധിച്ചില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351043/kannur)