---
title: "പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351069/peravoor"
published_at: "2026-04-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdf2ebe5d32_WhatsApp_Image_2026-04-02_at_9.57.02_AM.jpeg"
keywords: []
---

# പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

> **Lead Summary:** പേരാവൂർ: പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. സണ്ണി ജോസഫ് പായം പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. രാവിലെ പേരട്ടയില്‍ ആരംഭിച്ച പര്യടന പരിപാടി വിരാജ്പ്പേട്ട എം.എല്‍.എ. എ എസ് പൊന്നണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: പേരാവൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. സണ്ണി ജോസഫ് പായം പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. രാവിലെ പേരട്ടയില്‍ ആരംഭിച്ച പര്യടന പരിപാടി വിരാജ്പ്പേട്ട എം.എല്‍.എ. എ എസ് പൊന്നണ്ണ ഉദ്ഘാടനം ചെയ്തു.

കിളിയന്തറ, വള്ളിത്തോട്, താഴെപ്പെരിങ്കിരി, ഗുരുമന്ദിരം (വിളമന), കേളന്‍പീടിയ, കരിമണ്ണൂര്‍, പുതുശ്ശേരി, അളപ്ര തുടങ്ങിയ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പെരുവംപറമ്പ്, പെരുംപറമ്പ് സ്കൂള്‍, ഇരിട്ടി പാലം, കരിയാല്‍, പായം, ചീങ്ങക്കുണ്ടം, വട്ട്യറ, കോളിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലൂടെയും പര്യടനം തുടരുകയും മാടത്തില്‍ സമാപിക്കുകയും ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന റാലി ഉള്‍പ്പെടെ ശക്തമായ പ്രചാരണ പരിപാടികളും നടന്നു. സിനിമ സംവിധായകന്‍ ആലപ്പി അഷറഫ് ഇരിട്ടി പാലത്തിനടുത്തുള്ള സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിച്ചു. എല്ലാ കേന്ദ്രങ്ങളിലും നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

സമാപന സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്തിലെ പര്യടനത്തിന് യുഡിഎഫ് നേതാക്കളായ പി.കെ. ജനാര്‍ദ്ദനന്‍, ഇബ്രാഹിം മുണ്ടേരി, ജൈസണ്‍ കാരക്കാട്ട്, ബെന്നി തോമസ്, പി.സി. ഷാജി, പി.എ. നസീര്‍, റഹിസ് കണിയാറക്കല്‍, വി. ബാലകൃഷ്ണന്‍, ഹുസൈന്‍ കുട്ടി, ഡെന്നിസ് മാണി, ടോം മാത്യു, എം. ബഷീര്‍, പി.സി. പോക്കര്‍, സി.കെ. യാക്കൂബ്, മട്ടിണി വിജയന്‍, ആന്റോ പടിഞ്ഞാറെക്കര, ഫിലോമിന ടീച്ചര്‍, മിനി പ്രസാദ്, ബിജു കരിമാക്കി, രാമകൃഷ്ണന്‍ എഴുത്തന്‍, ജോസ് നാരംവേലി, മൂര്യന്‍ രവീന്ദ്രന്‍, ഉലഹന്നാന്‍, ഷൈജന്‍ ജേക്കബ്, രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351069/peravoor)