---
title: "‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351349/kcvenugopal"
published_at: "2026-04-03T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf86c90118c_1000193172.jpg"
keywords: []
---

# ‘വയനാട് ഫണ്ടിൽ കണക്കുണ്ട്, അത് KPCC പറയും, എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്; വീട്ടിൽ പോയി ചോദിക്കാൻ പറയില്ല’: കെ സി വേണുഗോപാൽ

> **Lead Summary:** **വയനാട് : ** എൽഡിഎഫ് പ്രകടന പത്രിക തട്ടിപ്പെന്ന് കെ സി വേണുഗോപാൽ എം പി. സമ്പൂർണ ദാരിദ്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പ്. 2021ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ല. പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്.തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകി. കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പൊലീസ് അന്വേഷിക്കട്ടെ ; എന്റെ പോലീസ് അല്ലല്ലോ അന്വേഷിക്കുന്നത്. ചാനൽ സമാധാനം പറയേണ്ടി വരും. മെയ് 9 കഴിഞ്ഞും ദിവസങ്ങൾ ഉണ്ടാവുമല്ലോ, അപ്പൊ കാണാം.രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോയിലും അദ്ദേഹം മറുപടി നൽകി. രാഹുൽ പ്രചരണം നടത്തുന്നതിന് എന്ത് കുഴപ്പം. രാഹുലിന്റെ പശ്ചാത്തലം കോണ്ഗ്രസ് രാഷ്ട്രീയമാണ്. കോൺഗ്രസ്സ് പുറത്താക്കി എന്നെ ഉള്ളുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.വയനാട് ഫണ്ടിൽ കണക്കുണ്ട്. അത് കെപിസിസി പറയും. എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്. വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടത്തിൽ അധിക്ഷേപിക്കില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

## Article Content

**വയനാട് : ** എൽഡിഎഫ് പ്രകടന പത്രിക തട്ടിപ്പെന്ന് കെ സി വേണുഗോപാൽ എം പി. സമ്പൂർണ ദാരിദ്യമുക്ത സംസ്ഥാനം എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പ്. 2021ലെ പ്രകടന പത്രികയിലെ പെൻഷൻ തുക ഇപ്പോഴും നൽകാനായില്ല. പത്ത് വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇനി ചെയ്യുമെന്നാണ് പറയുന്നത്.തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജ വാർത്ത നൽകി. കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പൊലീസ് അന്വേഷിക്കട്ടെ ; എന്റെ പോലീസ് അല്ലല്ലോ അന്വേഷിക്കുന്നത്. ചാനൽ സമാധാനം പറയേണ്ടി വരും. മെയ് 9 കഴിഞ്ഞും ദിവസങ്ങൾ ഉണ്ടാവുമല്ലോ, അപ്പൊ കാണാം.രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോയിലും അദ്ദേഹം മറുപടി നൽകി. രാഹുൽ പ്രചരണം നടത്തുന്നതിന് എന്ത് കുഴപ്പം. രാഹുലിന്റെ പശ്ചാത്തലം കോണ്ഗ്രസ് രാഷ്ട്രീയമാണ്. കോൺഗ്രസ്സ് പുറത്താക്കി എന്നെ ഉള്ളുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.വയനാട് ഫണ്ടിൽ കണക്കുണ്ട്. അത് കെപിസിസി പറയും. എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടി ഉണ്ട്. വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. ചോദ്യം ചോദിക്കുന്നവരെ സൈബർ ഇടത്തിൽ അധിക്ഷേപിക്കില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351349/kcvenugopal)