---
title: "വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സെർവറുകൾ  തകരാറിലായി."
english_title: "WhatsApp, Instagram, Facebook Down Globally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3514/whatsapp-instagram-facebook-down-globally"
published_at: "2021-10-04T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615b3b573af0a_ddddddd.jpg"
keywords: []
---

# വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സെർവറുകൾ  തകരാറിലായി.

> **Lead Summary:** വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സെർവറുകൾ തകരാറിലായി. തിങ്കളാഴ്ച രാത്രി മുതലാണ് ലോകവ്യാപകമായി തടസ്സം നേരിടുന്നത്. ആളുകൾക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല.

## Article Content

വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സെർവറുകൾ തകരാറിലായി. തിങ്കളാഴ്ച രാത്രി മുതലാണ് ലോകവ്യാപകമായി തടസ്സം നേരിടുന്നത്. ആളുകൾക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് വെബ്‌സൈറ്റുകളും വെബ് ബ്രൗസറുകളിൽ തുറക്കുന്നില്ല. ട്വിറ്ററിലെയും മറ്റ് സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലെയും ആയിരക്കണക്കിന് ഉപയോക്താക്കൾ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം തകരാറ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും ഈ വർഷം മാർച്ച് 19 നും വൻതോതിൽ തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3514/whatsapp-instagram-facebook-down-globally)