---
title: "രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും"
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351434/kochi"
published_at: "2026-04-04T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0711650d90_WhatsApp_Image_2026-03-31_at_10.40.49_PM.jpeg"
keywords: []
---

# രഞ്ജിത്തിന് ഇന്ന് നിര്‍ണായകം, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലില്‍ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും. ജാമ്യാപക്ഷ പരിഗണിക്കും മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാവും പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. 3 ദിവസത്തേക്കാവും കസ്റ്റഡി ചോദിക്കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനില്‍ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും.

## Article Content

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിർണായകം. എറണാകുളം സബ് ജയിലില്‍ തുടരുന്ന കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും. ജാമ്യാപക്ഷ പരിഗണിക്കും മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാവും പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. 3 ദിവസത്തേക്കാവും കസ്റ്റഡി ചോദിക്കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനില്‍ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351434/kochi)