---
title: "ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി"
english_title: "soniyagandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351474/soniyagandhi"
published_at: "2026-04-04T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0ab0bb2463_download_(45).jpeg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

> **Lead Summary:** ശബരിമല: ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.

## Article Content

ശബരിമല: ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.

സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. എന്നാൽ ആരോപണം നടക്കുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.

പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എംഎ ബേബി പറഞ്ഞു. ചുമതലയിൽ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. ‌തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവരെ ചെവിയിൽ പിടിച്ച പുറത്തു കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351474/soniyagandhi)