---
title: "അർബുദ രോഗികൾക്കായി കേശദാനം നടത്തി പയ്യന്നൂരിലെ ഇരട്ട സഹോദരങ്ങൾ"
english_title: "Hair donation for cancer patients"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35153/hair-donation-for-cancer-patients"
published_at: "2022-04-01T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246a9b460ff2_Picsart_22-04-01_12-58-26-828.jpg"
keywords: []
---

# അർബുദ രോഗികൾക്കായി കേശദാനം നടത്തി പയ്യന്നൂരിലെ ഇരട്ട സഹോദരങ്ങൾ

> **Lead Summary:** അർബുദ രോഗികൾക്കായി കേശദാനം നടത്തി പയ്യന്നൂരിലെ ഇരട്ട സഹോദരങ്ങൾ. പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അമൽ, അമൻ എന്നിവരാണ് രണ്ടു വർഷമായി നീട്ടി വളർത്തിയ മുടി ദാനം ചെയ്തത്.

## Article Content

അർബുദ രോഗികൾക്കായി കേശദാനം നടത്തി പയ്യന്നൂരിലെ ഇരട്ട സഹോദരങ്ങൾ. പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അമൽ, അമൻ എന്നിവരാണ് രണ്ടു വർഷമായി നീട്ടി വളർത്തിയ മുടി ദാനം ചെയ്തത്.

രണ്ടുവർഷം മുമ്പാണ് അമലും അമനും മുടി വളർത്തി തുടങ്ങിയത്. ലോക്ക് ഡൗൺ സമയത്ത് നീണ്ടു വളർന്ന മുടി, നന്നായി പരിപാലിച്ചു നിലനിർത്തി. മുടി ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി നൽകാമെന്ന് രക്ഷിതാക്കൾ പറഞ്ഞപ്പോൾ കുട്ടികൾക്ക് അത് പ്രോത്സാഹനമായി.

പെൺകുട്ടികളെപ്പോലെ മുടി നീട്ടി വളർത്തി അതുകൊണ്ട് ചിലരെങ്കിലും പരിഹസവുമായി എത്തിയെങ്കിലും ഇവരെ തളർത്താനായില്ല. അമൻ രക്ഷിതാക്കളുടെ നിർദ്ദേശത്തിന് സ്കൂളിലെ അദ്ധ്യാപകരുടെ പിൻതുണ കൂടി ലഭിച്ചതോടെ ഇരട്ട ആൺ കുട്ടികളുടെ കേശദാനം പുതുമയുള്ളതായി.

കുട്ടികളെ ഉപഹാരം നൽകി അനുമോദിക്കാൻ റോട്ടറി ക്ലബ്ബ് പ്രവർത്തകരും എത്തി.പയ്യന്നൂർ പങ്ങടത്തെ വിനോദ് ,ഷൈമ ദമ്പതികളുടെ മക്കളാണ് അമലും അമനും. സ്കൂളിലെ തന്നെ ഒന്നാം ക്ലാസുകാരനായ വിധുനന്ദും കേശദാനം നടത്തി. വിപിൻ സഫീറ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35153/hair-donation-for-cancer-patients)