---
title: "കുഴൽപ്പണം; 80 ലക്ഷം രൂപ പിടിച്ചെടുത്തു"
english_title: "Pipe money; 80 lakhs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35160/pipe-money-80-lakhs"
published_at: "2022-04-01T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246ad2a87fa3_Picsart_22-04-01_13-13-08-803.jpg"
keywords: []
---

# കുഴൽപ്പണം; 80 ലക്ഷം രൂപ പിടിച്ചെടുത്തു

> **Lead Summary:**  കാറിലൊരുക്കിയ രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിൽ 80 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെ വ്യാഴാഴ്ച വൈകിട്ട് ചിറവക്കിൽനിന്നാണ് പണം പിടിച്ചെടുത്തത്.500 രൂപയുടെ നോട്ടുകളാണ് കൂടുതൽ.

## Article Content

 കാറിലൊരുക്കിയ രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിൽ 80 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെ വ്യാഴാഴ്ച വൈകിട്ട് ചിറവക്കിൽനിന്നാണ് പണം പിടിച്ചെടുത്തത്.500 രൂപയുടെ നോട്ടുകളാണ് കൂടുതൽ.

മതിയായ രേഖകളില്ലാത്തതിനാൽ പണവുമായെത്തിയ മഞ്ചേശ്വരം ഉദ്യാവറിലെ സായിറ മൻസിൽ യു.എ.ഖാലിദിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്.ഐ.മാരായ സഞ്ജയ്‌കുമാർ, ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർമാരായ അഷ്‌റഫ്‌, സനീഷ്, ജിജു, വിനിൽ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35160/pipe-money-80-lakhs)