---
title: "ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351660/thiruvanathapuram"
published_at: "2026-04-05T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d1faeb3a53a_download_(63).jpeg"
keywords: []
---

# ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്' പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. കെഎസ്ഇബിയുടെ സാങ്കേതികമികവും സർക്കാരിന്റെ ക്രിയാത്മകമായ കർമപദ്ധതിയുമാണ് നേട്ടത്തിനുപിന്നിൽ.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്' പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. കെഎസ്ഇബിയുടെ സാങ്കേതികമികവും സർക്കാരിന്റെ ക്രിയാത്മകമായ കർമപദ്ധതിയുമാണ് നേട്ടത്തിനുപിന്നിൽ.

പ്രധാന പാതകൾക്കുപുറമെ ഗ്രാമീണമേഖലകളിലേക്കും ചാർജിങ് സൗകര്യം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ നിർവഹണച്ചുമതല കെഎസ്ഇബിക്കാണ്.

എല്ലാ സ്‌റ്റേഷനുകളിലും ഡിജിറ്റൽ പേമെന്റ് സൗകര്യവുമുണ്ടാകും. ​പുതിയ സ്‌റ്റേഷനുകളുടെ സ്ഥാനം, നിരക്ക്, സ്ലോട്ട് ലഭ്യത തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുന്ന ഓൺലൈൻ സംവിധാനവും ഉണ്ടാകും. സബ്സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ കെഎസ്ഇബിക്ക് മുൻകൂറായി ലഭിക്കും. ബാക്കി 30 ശതമാനം സ്‌റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തിയശേഷമാകും അനുവദിക്കുക.

> പദ്ധതിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ അനുമതി നേടിയെടുക്കാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾമൂലമാണ്. കാർബൺ വികിരണം കുറച്ച് ‘ഗ്രീൻ കേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്‌പാണിത്."

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351660/thiruvanathapuram)