---
title: "ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം"
english_title: "Renjithcase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351692/renjithcase"
published_at: "2026-04-05T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d22445649ab_1000193752.jpg"
keywords: []
---

# ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം

> **Lead Summary:** **കൊച്ചി : ** ലൈംഗിക അതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം.രഞ്ജിത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രഞ്ജിത്തുമായി പൊലീസ് ആസ്പിന്‍ വാളില്‍ എത്തി തെളിവെടുപ്പ് നടത്തി.രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കും. ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.

## Article Content

**കൊച്ചി : ** ലൈംഗിക അതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം.രഞ്ജിത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രഞ്ജിത്തുമായി പൊലീസ് ആസ്പിന്‍ വാളില്‍ എത്തി തെളിവെടുപ്പ് നടത്തി.രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കും. ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.

ജനുവരി 30 ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ക്യാരവനില്‍വെച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. അതേസമയം, പരാതി വ്യാജം എന്ന നിലപാടിലാണ് രഞ്ജിത്ത്.

കൊച്ചി:

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351692/renjithcase)