---
title: " സംസ്ഥാനത്ത്  ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട്"
english_title: "Heavy rain: kannur yellow alert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3517/heavy-rain-kannur-yellow-alert"
published_at: "2021-10-05T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bac13a5eed_images - 2021-10-04T152024.042.jpeg"
keywords: []
---

#  സംസ്ഥാനത്ത്  ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നു പരക്കെ മഴയ്ക്കു സാധ്യത. അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നു പരക്കെ മഴയ്ക്കു സാധ്യത. അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്ന കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും നാളെയും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍​ഗോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമര്‍ദമായി മാറുമെന്നാണ് വിലയിരുത്തല്‍.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3517/heavy-rain-kannur-yellow-alert)