---
title: "തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും"
english_title: "Bjpkitldfandudf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351706/bjpkitldfandudf"
published_at: "2026-04-05T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d232fe65b97_1000193764.jpg"
keywords: []
---

# തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും

> **Lead Summary:** **തൃശൂർ : ** വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും. വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചത്. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെ സൂപ്പർമാർക്കറ്റിന് മുന്നിൽ സംഘർഷ സാഹചര്യമുണ്ടായി.

## Article Content

**തൃശൂർ : ** വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും. വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചത്. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെ സൂപ്പർമാർക്കറ്റിന് മുന്നിൽ സംഘർഷ സാഹചര്യമുണ്ടായി.

നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എത്തിച്ചേർന്നതെന്നും ഇന്നലെ 1500 ഓളം കിറ്റ് വിതരണം ചെയ്‌തെന്നും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നതെന്നും അവർ ആരോപിച്ചു. കിറ്റ് രാഷ്ട്രീയം കൊണ്ടുവരനാണ് ബിജെപിയുടെ ശ്രമമെന്നും രണ്ട് ദിവസമായി കിറ്റ് വിതരണം നടക്കുന്നെന്നും പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യത്തെ പണംകൊണ്ട് വിലക്കി വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ പറഞ്ഞു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥ് വ്യക്തമാക്കി. നേരത്തെ ഒളരിയിലെ സൂപ്പർ മാർക്കറ്റിലും സമാനമായി കിറ്റ് വിതരണം നടന്നിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കട സീൽ ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351706/bjpkitldfandudf)