---
title: "ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു"
english_title: "Renjithremandedagain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351716/renjithremandedagain"
published_at: "2026-04-05T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d23f3c780dc_1000193773.jpg"
keywords: []
---

# ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

> **Lead Summary:** **കൊച്ചി : ** ലൈംഗികാതിക്രമ കേസില്‍ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആര്‍ ക്യാമ്പിലെ കാരവനിലെത്തിച്ചും തെളിവെടുത്തു. പരാതി വ്യാജമെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് രഞ്ജിത്ത്.ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

## Article Content

**കൊച്ചി : ** ലൈംഗികാതിക്രമ കേസില്‍ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആര്‍ ക്യാമ്പിലെ കാരവനിലെത്തിച്ചും തെളിവെടുത്തു. പരാതി വ്യാജമെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് രഞ്ജിത്ത്.ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.ജനുവരി 30 ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ക്യാരവനില്‍വെച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. അതേസമയം, പരാതി വ്യാജം എന്ന നിലപാടിലാണ് രഞ്ജിത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351716/renjithremandedagain)