---
title: "ശ്രീകണ്ഠപുരം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് ‘പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്' ആണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി"
english_title: "Old wine in a new bottle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35174/old-wine-in-a-new-bottle"
published_at: "2022-04-01T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246b96179708_Picsart_22-04-01_14-05-21-829.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് ‘പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്' ആണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി

> **Lead Summary:** ശ്രീകണ്ഠപുരം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് ‘പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്' ആണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫ്.

## Article Content

ശ്രീകണ്ഠപുരം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് ‘പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്' ആണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫ്.

ശ്രീകണ്ഠപുരം നഗരസഭയുടെ 2022-23 പദ്ധതി യിലേക്കുള്ള ബജറ്റ് മുൻ വർഷ ബജറ്റിന്റെ തനിയാവർത്തനമെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. കവിതകളും മറ്റും ഉൾപ്പെടുത്തി ബജറ്റവതരിപ്പിച്ചു എന്നല്ലാതെ പഴയ കാര്യങ്ങളാണ് ബജറ്റിലേറെയും.

നഗരസഭാ കെട്ടിടത്തിലെ കൃഷിഭവൻ ചേപ്പറമ്പിനടുത്ത കൊട്ടൂർ വയലിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയർന്നു. എല്ലാ സേവനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മിനിസിവിൽ സ്റ്റേഷൻ നഗരത്തിൽ എന്നത് തള്ളി നഗരസഭാ കെട്ടിടത്തിൽ പ്രവർത്തി ക്കുന്ന സ്ഥാപനങ്ങളെയും കൂടി യിറക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

കൃഷിക്കാർക്കും, യുവാക്കൾക്കും, കുടുംബശ്രീക്കും ആവശ്യമായ പരിഗണന ബജറ്റിൽ നൽകിയില്ല. കായികരംഗത്തെ നഗരസഭ തഴയുകയാണ്. പട്ടികവർഗ കോളനി വികസനവും ഒഴിവാക്കി.

നഗരസഭ ശ്മശാനം വർഷങ്ങളായി ബജറ്റിൽ മാത്രം ഒതുങ്ങുന്നതായി കൗൺസിലർ മാർ പറഞ്ഞു നടപ്പാക്കുമെന്ന് പറയുന്നതാകട്ടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിക ളാണ്. നിലാവ് പദ്ധതിയുടെ പേരിൽ ഏകപക്ഷീയ നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.

47.66 കോടി വരവും 46.49 കോടി ചിലവും 1.16 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അവതരിപ്പിച്ചത്. നഗരത്തിന്റെ ദാഹമകറ്റുന്നതിന് കുടിവെളളപദ്ധതിക്ക് ഒരു കോടി വകയിരുത്തി.വിദൂരമേഖലയിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെച്ചു.

നഗരസഭക്ക് ആംബുലൻസ് വാങ്ങുന്നതിന് 15 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി സ്ത്രീ സൗഹൃദ ഷീ ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷവും ബജറ്റിൽ വകയിരുത്തി. ഭരണപക്ഷം ബജറ്റ് പ്രഖ്യാപനങ്ങൾ കൈയടിച്ച് പാസാക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35174/old-wine-in-a-new-bottle)