---
title: "പ്രിയങ്ക ഗാന്ധി  ഇന്ന്‌ ഇരിട്ടിയിൽ: ഇന്ന്‌ ഗതാഗത നിയന്ത്രണം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351754/iritty"
published_at: "2026-04-06T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d30f2acde79_download_-_2023-09-30T212811.971.jpeg"
keywords: []
---

# പ്രിയങ്ക ഗാന്ധി  ഇന്ന്‌ ഇരിട്ടിയിൽ: ഇന്ന്‌ ഗതാഗത നിയന്ത്രണം 

> **Lead Summary:** ഇരിട്ടി: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

ഇരിട്ടി: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതിന്റെ ഭാഗമായി കൂട്ടുപുഴ, കീഴ്പ്പള്ളി ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഇരിട്ടി ടൗണിലേക്ക് പ്രവേശിക്കാതെ മാടത്തിയിൽ നിന്ന് കോളിക്കടവ് വഴി പായം കരിയാൽ വഴി ജബ്ബാർ ക്കടവ് പാലം വരെ മാത്രമേ സർവീസ് നടത്താവു.

ഉളിക്കൽ, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും മാടത്തിൽ കോളിക്കടവ് ജബ്ബാർ കടവ് പാലം വരെ മാത്രം സർവീസ് നടത്താനും മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി നഗരത്തിലേക്കു പ്രവേശിക്കാതെ പയഞ്ചേരിമുക്ക് വഴി പേരാവൂർ റൂട്ടിലെ ജബ്ബാർ കടവ് പാലം വരെ സർവിസ് നടത്തേണ്ടതാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351754/iritty)