---
title: "ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351759/thiruvanathapuram"
published_at: "2026-04-06T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d316e27dfb6_download_(7).jpeg"
keywords: []
---

# ആകെ നീക്കം ചെയ്തത് 37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും

> **Lead Summary:** തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ അനധികൃതമായി ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കൊടിതോരണങ്ങൾ തൂക്കിയതുമായും ബന്ധപ്പെട്ട് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 37,966 കേസുകൾ. ഇവയൊക്കെയും തന്നെ നീക്കം ചെയ്തു.

## Article Content

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ അനധികൃതമായി ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കൊടിതോരണങ്ങൾ തൂക്കിയതുമായും ബന്ധപ്പെട്ട് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 37,966 കേസുകൾ. ഇവയൊക്കെയും തന്നെ നീക്കം ചെയ്തു.

ഇതിൽ 37,838 കേസുകൾ പൊതുവിടങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതാണ്. ഈ വിഭാഗത്തിൽ 1056 ചുവരെഴുത്തുകൾ, 20438 പോസ്റ്ററുകൾ, 4544 ബാനറുകൾ എന്നിവ ഉൾപ്പെടുന്നു.

128 കേസുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുമതിയില്ലാതെ ഉപയോഗിച്ചതാണ്. 105 പോസ്റ്ററുകളും 21 ബാനറുകളുമാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പതിച്ചതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351759/thiruvanathapuram)