---
title: "മാണി സി.കാപ്പൻ എൽ.ഡി.എഫിലേക്ക് വരണമെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: കോടിയരി ബാലകൃഷ്ണൻ "
english_title: "Kodiyeri balakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35178/kodiyeri-balakrishnan"
published_at: "2022-04-01T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246bcfbb4d53_Screenshot_20220401_142018.jpg"
keywords: []
---

# മാണി സി.കാപ്പൻ എൽ.ഡി.എഫിലേക്ക് വരണമെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: കോടിയരി ബാലകൃഷ്ണൻ 

> **Lead Summary:** കണ്ണൂർ: മാണി സി.കാപ്പൻ എൽ.ഡി.എഫിലേക്ക് വരണമെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ പറഞ്ഞു.കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂർ: മാണി സി.കാപ്പൻ എൽ.ഡി.എഫിലേക്ക് വരണമെങ്കിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ പറഞ്ഞു.കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി യു.ഡി.എഫ് എം.എൽ.എമാരെ അവരുടെ സ്ഥാനം നിലനിർത്തി കൊണ്ട് സ്വീകരിക്കുക പതിവില്ല.മാണി സി.കാപ്പൻ യു.ഡി.എഫിൻ്റെ ഭാഗമായി മത്സരിച്ചു ജയിച്ചയാളാണ് അദ്ദേഹം രാജിവെച്ചാൽ ഈക്കാര്യം ആലോചിക്കുമെന്ന് കോടിയേരി പറഞ്ഞു.

മദ്യനയത്തിനെതിരെ എതിരഭിപ്രായം പറയുന്നത് എഐ.ടി.യു സി ക്കാരാണ് സി.പി.ഐ അങ്ങനെയൊരു അഭിപ്രായം ഇതുവരെ അറഞ്ഞിട്ടില്ല മുന്നണിയിൽ ഈ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35178/kodiyeri-balakrishnan)