---
title: "‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351809/kozhikod"
published_at: "2026-04-06T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d349a556369_download_(66).jpeg"
keywords: []
---

# ‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

> **Lead Summary:** > കോഴിക്കോട്: കുടകിലെ നിബിഡവനത്തിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യ ഒടുവിൽ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്. "ട്രെക്കിങ് ഇനിയും തുടരും" എന്നായിരുന്നു വീട്ടിലെത്തിയ ശേഷമുള്ള ശരണ്യയുടെ ആദ്യ പ്രതികരണം. മകളുടെ താൽപ്പര്യങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

## Article Content

> കോഴിക്കോട്: കുടകിലെ നിബിഡവനത്തിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യ ഒടുവിൽ സുരക്ഷിതയായി നാദാപുരത്തെ വീട്ടിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്. "ട്രെക്കിങ് ഇനിയും തുടരും" എന്നായിരുന്നു വീട്ടിലെത്തിയ ശേഷമുള്ള ശരണ്യയുടെ ആദ്യ പ്രതികരണം. മകളുടെ താൽപ്പര്യങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശരണ്യയെ കാണാതായത്. ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. കാണാതായ വനമേഖലയിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്. നാലു പകലും രാത്രിയും കൊടുംകാട്ടിൽ കുടുങ്ങിയിട്ടും ശരണ്യയുടെ ആത്മവിശ്വാസത്തിന് കുറവുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351809/kozhikod)