---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു"
english_title: "Kottiyoordevasam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351885/kottiyoordevasam"
published_at: "2026-04-06T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d38a8819892_1000193961.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

> **Lead Summary:** **കൊട്ടിയൂർ : **വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു. ഓടപ്പൂവ് സ്റ്റാൾ മറ്റു സ്ഥലങ്ങളുടെ ലേലം എന്നിവയാണ് മാറ്റിവച്ചത്. ഓടപ്പു വിഷയത്തിൽ കൊട്ടിയൂർ ദേവസ്വം ഇറക്കിയ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ലേലം നടപടികൾ മാറ്റിവെച്ചത്. ഓടപ്പു നിർമ്മാണം വിതരണം എന്നിവയുടെ പരിപൂർണ്ണ ഉടമസ്ഥാവകാശം കൊട്ടിയൂർ ദേവസ്വത്തിന്റെ പേരിലാണെന്നും കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും അനുമതിയോ ലൈസൻസോ നേടിയെടുക്കാതെയോ കൊട്ടിയൂർ ക്ഷേത്ര പരിസരത്തുള്ള ദേവസ്വം ഭൂമിയിൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ വച്ച് അല്ലാതെയോ നടത്തുന്ന ഏതൊരു വിധത്തിലുള്ള വിതരണവും കർശനമായി നിരോധിച്ചതായാണ് കൊട്ടിയൂർ ദേവസ്വം ഉത്തരവിറക്കിയത്.

## Article Content

**കൊട്ടിയൂർ : **വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു. ഓടപ്പൂവ് സ്റ്റാൾ മറ്റു സ്ഥലങ്ങളുടെ ലേലം എന്നിവയാണ് മാറ്റിവച്ചത്. ഓടപ്പു വിഷയത്തിൽ കൊട്ടിയൂർ ദേവസ്വം ഇറക്കിയ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ലേലം നടപടികൾ മാറ്റിവെച്ചത്. ഓടപ്പു നിർമ്മാണം വിതരണം എന്നിവയുടെ പരിപൂർണ്ണ ഉടമസ്ഥാവകാശം കൊട്ടിയൂർ ദേവസ്വത്തിന്റെ പേരിലാണെന്നും കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും അനുമതിയോ ലൈസൻസോ നേടിയെടുക്കാതെയോ കൊട്ടിയൂർ ക്ഷേത്ര പരിസരത്തുള്ള ദേവസ്വം ഭൂമിയിൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ വച്ച് അല്ലാതെയോ നടത്തുന്ന ഏതൊരു വിധത്തിലുള്ള വിതരണവും കർശനമായി നിരോധിച്ചതായാണ് കൊട്ടിയൂർ ദേവസ്വം ഉത്തരവിറക്കിയത്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351885/kottiyoordevasam)