---
title: "ഇ കെ നായനാർ മെമ്മോറിയൽ മ്യൂസിയം 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും "
english_title: "Pinarayi Vijayan will inaugurate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35197/pinarayi-vijayan-will-inaugurate"
published_at: "2022-04-01T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246d0883d7f9_Screenshot_20220401_142018.jpg"
keywords: []
---

# ഇ കെ നായനാർ മെമ്മോറിയൽ മ്യൂസിയം 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** ഇ കെ നായനാർ മെമ്മോറിയൽ മ്യൂസിയം 3 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

ഇ കെ നായനാർ മെമ്മോറിയൽ മ്യൂസിയം 3 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മ്യൂസിയം ഹൈബ്രിഡ് മ്യൂസിയം ആണ് . മ്യൂസിയത്തിൽ നമ്മൾ സ്ഥിരം കണ്ടിട്ടുള്ള സൗകര്യങ്ങളും ഒപ്പം പുതുതലമുറയ്ക്ക് ഇഷ്ടം ആകാൻ ഓഡിയോ വിഷൻ ഡിജിറ്റൽ സൗകര്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.

ഫെയ്സ് ടു പൂർത്തിയായതിനുശേഷം ഗാലറി രണ്ടിലും മൂന്നിലും വർച്വൽ എക്സ്പീരിയൻസിനുള്ള സൗകര്യമുണ്ടായിരിക്കും മ്യൂസിയം ഡിസൈൻ ചെയ്തിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനും വിനോദ് മേനോനും നയിക്കുന്ന മാജിക് ടൈൽ വർക്ക്സ് കമ്പനിയാണ്.

എം ആർ വിനോദ് ഡാനിയൽ ആണ് മ്യൂസിയത്തിന് പിന്നിലെ മറ്റൊരു ആസൂത്രകൻ . നാല് ഗാലറികൾ ആണ് ഉള്ളത്. ഒന്നാമത്തേത് ഓറിയന്റേഷൻ തിയേറ്റർ . രണ്ടാമത്തെത് പാർട്ടി ചരിത്രം കാണിക്കുന്ന ഗാലറി.

ആദ്യകാലം മുതൽ സിപിഎം രൂപീകരണം വരെയുള്ള ദൃശ്യങ്ങൾ ഇതിലുണ്ട്. മൂന്ന് . കമ്മ്യൂണിസ്റ്റ് സമരങ്ങൾ കാണിക്കുന്ന ഗാലറി. മൊറാഴ കയ്യൂർ കരിവെള്ളൂർ പുന്നപ്ര-വയലാർ മുതലായവ. ഒപ്പം സമരങ്ങളുടെ രക്തസാക്ഷികൾക്കുള്ള ഹോമേജ് ഉം ഇതിലുണ്ട്.

നാലമത്തേത് നായനാർ ഗാലറി. ഇകെ നായനാരുടെ ജീവിതത്തെക്കുറിച്ചും ഒപ്പം കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇ എം എസ് , എ കെ ജി, ഇ കെ എൻ , എൻ.സി. ശേഖർ, ദാമോദരൻ മാസ്റ്റർ , കൃഷ്ണപിള്ള തുടങ്ങിയവരുടെ സിലിക്കൺ പ്രതിമകളും ഇവിടെയുണ്ട്.

ഗാലറി ഒന്നും നാലും ലോബിയും പുറത്തുള്ള ആർട്ട് ഇൻസ്റ്റലേഷനു കളും ഫെയ്സ് ഒന്നിന്റെ ഭാഗമായി മുഖ്യമന്ത്രി ഏപ്രിൽ 3 ന് ഉദ്ഘാടനം ചെയ്യും എ വി ടെക്നോളജി നൽകിയിരിക്കുന്നത് ഗോദ്റെജ് ആണ് .

ഇകെ നായനാരുടെ എഐ ആസ്പദമാക്കിയുള്ള ഹോളോഗ്രാം ഇൻസ്റ്റലേഷൻ ചെയ്തിരിക്കുന്നത് ഓസ്ട്രേലിയൻ കമ്പനിയായ EU CLIDEAN ആണ് . വാർത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി ജില്ല സെക്രട്ടറി എം.വി.ജയരാജൻ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35197/pinarayi-vijayan-will-inaugurate)