---
title: "വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി"
english_title: "Farmer commits suicide at CPI office in Vaikom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/351996/farmer-commits-suicide-at-cpi-office-in-vaikom"
published_at: "2026-04-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4965ca20ea_IMG-20260407-WA0013.jpg"
keywords: []
---

# വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

> **Lead Summary:** കോട്ടയം: വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

## Article Content

കോട്ടയം: വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/351996/farmer-commits-suicide-at-cpi-office-in-vaikom)