---
title: "പൂട്ടിപ്പോയ കണ്ണൂരിലെ പ്രശസ്തമായ തിരുവേപ്പതി മില്ലിൽ 30-40 ഉം വർഷം ജോലി ചെയ്ത തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന് മുൻ തൊഴിലാളികൾ "
english_title: "At Thiruvepathy Mill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35205/at-thiruvepathy-mill"
published_at: "2022-04-01T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246d4659d596_Screenshot_20220401_160044.jpg"
keywords: []
---

# പൂട്ടിപ്പോയ കണ്ണൂരിലെ പ്രശസ്തമായ തിരുവേപ്പതി മില്ലിൽ 30-40 ഉം വർഷം ജോലി ചെയ്ത തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന് മുൻ തൊഴിലാളികൾ 

> **Lead Summary:** പൂട്ടിപ്പോയ കണ്ണൂരിലെ പ്രശസ്തമായ തിരുവേപ്പതി മില്ലിൽ 30-40 ഉം വർഷം ജോലി ചെയ്ത തൊഴിലാളികൾക്ക് ഇനിയും പൂർണമായും നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന് മുൻ തൊഴിലാളികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പൂട്ടിപ്പോയ കണ്ണൂരിലെ പ്രശസ്തമായ തിരുവേപ്പതി മില്ലിൽ 30-40 ഉം വർഷം ജോലി ചെയ്ത തൊഴിലാളികൾക്ക് ഇനിയും പൂർണമായും നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന് മുൻ തൊഴിലാളികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1998 ൽ പൂട്ടി 24 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടാൻ കോടതി നടപടികൾ തീരാൻ കാത്തിരിക്കുകയാണ് തൊഴിലാളികൾ. ചിലർ നഷ്ടപരിഹാരം കിട്ടാതെ മരണത്തിന് കീഴടങ്ങി.

ബാക്കിയുള്ളവർ വാർധക്യത്തിൻ്റെ അവശതയിൽ അനുകൂല്യം എപ്പോൾ കിട്ടുമെന്ന് അറിയാതെ ജീവിതം തള്ളിനീക്കുന്നു. 1967- 1998 വരെ ജോലി ചെയ്തവർക്കാണ് ഈ ഗതികേട്. 4. 5 ലക്ഷം മുതൽ 9.5 ലക്ഷം വരെ കിട്ടാനുള്ളവരുണ്ട്.

ഇതിൽ ആദ്യ ഘഡുവായി ഒന്നു മുതൽ ഒന്നര ലക്ഷം വരെയാണ് ലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. കേസ് നടത്തിപ്പിന് വളരെയധികം തുക ഇതിനകം നൽകി കഴിഞ്ഞെങ്കിലും തീർപ്പുണ്ടായില്ല. മില്ല് പൂട്ടുന്ന സമയത്ത് സീനിയറായിരുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ആനുകൂല്യം തങ്ങൾക്കും കിട്ടണമെന്ന ജൂനിയറായ തൊഴിലാളികളുടെ ആവശ്യമാണ് കേസ് നീണ്ടുപോവാൻ ഇടയാക്കുന്നത്.

നമ്മുടെ കാലശേഷം തുക ആർക്ക് കിട്ടുമെന്നോ അതെങ്ങിനെ കിട്ടുമെന്നോ യാതൊരു ധാരണയും തങ്ങൾക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു. വാർത്താ സമ്മേളനത്തിൽ പി.ഐ ഗോപാൽ, ഒ.പി പുരുഷോത്തമൻ, പി സിസിൽ, ക്ലമൻ ഒസി റോഡ്രിഗസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35205/at-thiruvepathy-mill)