---
title: "പത്തനംതിട്ടയിൽ  സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു."
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352196/pathanamthitta"
published_at: "2026-04-08T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ee468fdf7_images_(3).jpeg"
keywords: []
---

# പത്തനംതിട്ടയിൽ  സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

> **Lead Summary:** പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്.

## Article Content

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്.

അയല്‍വാസിയായ അലക്‌സാണ് ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്നും അവര്‍ ആരോപിച്ചു.

അതേ സമയം രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് നടന്നതെന്നും പൊലീസ് പറയുന്നു. അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352196/pathanamthitta)