---
title: "പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്"
english_title: "Palakkadbjp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352238/palakkadbjp"
published_at: "2026-04-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6154b17061_1000194591.jpg"
keywords: []
---

# പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

> **Lead Summary:** **പാലക്കാട്: **പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ഥാനാർഥിക്കൊപ്പം ഒരേ വാഹനത്തിൽ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.

## Article Content

**പാലക്കാട്: **പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ഥാനാർഥിക്കൊപ്പം ഒരേ വാഹനത്തിൽ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.

ദൃശ്യങ്ങൾ പകർത്തിയവരെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതിൻ്റെയും കയ്യേറ്റം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ബിജെപി നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായ പ്രമീളാ ശശിധരൻ അടക്കം ഇവരുടെ സംഘത്തിലുണ്ടായിരുന്നു.

വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ബിജെപിക്കെതിരെ മണ്ഡലത്തിൽ ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352238/palakkadbjp)