---
title: "വിജയ് നായകനാകുന്ന "ബീസ്റ്റ്" സിനിമയുടെ സ്പെഷ്യൽ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു"
english_title: "Beast fans show dev cinemas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35225/beast-fans-show-dev-cinemas"
published_at: "2022-04-01T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246ec455d007_InShot_20220401_174231896.jpg"
keywords: []
---

# വിജയ് നായകനാകുന്ന "ബീസ്റ്റ്" സിനിമയുടെ സ്പെഷ്യൽ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം കണിച്ചാർ ദേവ് സിനിമാസിൽ വച്ച് നടന്നു

> **Lead Summary:** കണിച്ചാർ :വിജയ് നായകനാകുന്ന ബീസ്റ്റ് സിനിമയുടെ സ്പെഷ്യൽ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം കണിച്ചാർ ദേവ് സിനിമാസിൽവച്ച് നടന്നു. 

## Article Content

കണിച്ചാർ :വിജയ് നായകനാകുന്ന ബീസ്റ്റ് സിനിമയുടെ സ്പെഷ്യൽ ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം കണിച്ചാർ ദേവ് സിനിമാസിൽവച്ച് നടന്നു. 

ദേവ് സിനിമാസ് എം ഡി വാസുദേവൻ നായർ ഫാൻസ് ഷോ ടിക്കറ്റുകൾ കൈമാറി. 

പേരാവൂർ സ്വദേശി അബി ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ബീസ്റ്റ്‌' ഏപ്രിൽ 13 നാണ് തിയേറ്റുകളിൽ എത്തുന്നത്. ഇന്ന് മുതൽ ഫാൻസ് ഷോ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് വിജയ് ഫാൻസ് കണിച്ചാർ ഏരിയ കമ്മിറ്റി ഭാരവാഹികളായ പൊന്നരശ്ശ് , അബിൻ ടോം എന്നിവർ അറിയിച്ചു. ഫാൻസ് ഷോ ടിക്കറ്റുകൾ ആവശ്യമുള്ളവർക്ക് 6238020737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ദേവ് സിനിമാസ് കൗണ്ടറിലും ടിക്കറ്റുകൾ ലഭ്യമാകുന്നതാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35225/beast-fans-show-dev-cinemas)