---
title: "പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു"
english_title: "Dolphineatpayyambalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352285/dolphineatpayyambalam"
published_at: "2026-04-08T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6355eecc8a_1000194635.jpg"
keywords: []
---

# പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലം ബീച്ചിൽ കൂറ്റൻഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം 100 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ഡോൾഫിനാണ് കരയ്ക്ക് അടിഞ്ഞത് ലൈഫ് ഗാർഡ് ചീഫായ ചാൾസൻ ഏഴിമലയും സംഘത്തിൻ്റെയുംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാലു പേർ ചേർന്നാണ് വടം ഉപയോഗിച്ചു കരയ്ക്കെത്തിച്ചത് തുടർന്ന് വെറ്റിനറി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ജഡം നിയമനടപടികൾക്കു ശേഷം കുഴിയെടുത്തു പയ്യാമ്പലം കടൽ തീരത്ത് തന്നെ സംസ്കരിക്കും. കടലിൽ അനുഭവപെടുന്ന കൊടും താപനില വമ്പൻ മത്സ്യജീവികളായ തിമിംഗലം സ്രാവ് ഡോൾഫിൻ തുടങ്ങിയവ ചത്ത് കരയ്ക്കടിയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.

## Article Content

**കണ്ണൂർ: **പയ്യാമ്പലം ബീച്ചിൽ കൂറ്റൻഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം 100 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ഡോൾഫിനാണ് കരയ്ക്ക് അടിഞ്ഞത് ലൈഫ് ഗാർഡ് ചീഫായ ചാൾസൻ ഏഴിമലയും സംഘത്തിൻ്റെയുംശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാലു പേർ ചേർന്നാണ് വടം ഉപയോഗിച്ചു കരയ്ക്കെത്തിച്ചത് തുടർന്ന് വെറ്റിനറി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ജഡം നിയമനടപടികൾക്കു ശേഷം കുഴിയെടുത്തു പയ്യാമ്പലം കടൽ തീരത്ത് തന്നെ സംസ്കരിക്കും. കടലിൽ അനുഭവപെടുന്ന കൊടും താപനില വമ്പൻ മത്സ്യജീവികളായ തിമിംഗലം സ്രാവ് ഡോൾഫിൻ തുടങ്ങിയവ ചത്ത് കരയ്ക്കടിയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352285/dolphineatpayyambalam)