---
title: "അവാര്‍ഡ് വിതരണവും പുസ്തക പ്രകാശനവും നടത്തി"
english_title: "Award distribution "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35229/award-distribution"
published_at: "2022-04-01T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246f153e0ce8_IMG-20220401-WA0011.jpg"
keywords: []
---

# അവാര്‍ഡ് വിതരണവും പുസ്തക പ്രകാശനവും നടത്തി

> **Lead Summary:** അഴീക്കോട് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് വിതരണം അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു.

## Article Content

അഴീക്കോട് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് വിതരണം അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ചിത്രശില്‍പഗ്രാമം - തെരുവോര ചിത്രപ്രദര്‍ശനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വിദ്യാലയ ചരിത്ര സ്മൃതി പുസ്തക പ്രകാശനവും നടന്നു. അഴീക്കോട് പഞ്ചായത്തിലെ എല്‍പി, യുപി സ്‌ക്കൂളുകളിലെ മലയാള ഭാഷയില്‍ മികവു പുലര്‍ത്തിയ 149 വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. പഞ്ചായത്തിലെ 16 സ്‌കൂളുകളുടെ ചരിത്രമടങ്ങിയ പുസ്തകമാണ് വിദ്യാലയ ചരിത്ര സ്മൃതി. 20 ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്ത പഞ്ചായത്തിലെ 60 കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. അജീഷ് അധ്യക്ഷനായി. അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന, പഞ്ചായത്തംഗങ്ങളായ ടി മുഹമ്മദ് അഷ്റഫ്, കെ ഗിരീഷ് കുമാര്‍, കെ കെ മിനി, ജയന്‍ കാണി, ഡോ. സഞ്ജീവന്‍ അഴീക്കോട്, സി ജസ്ന, മുന്‍ വൈസ് പ്രസിഡണ്ട് എ. സുരേശന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞമ്പു മാസ്റ്റര്‍, ഡോ. സി. കരുണാകരന്‍ വൈദ്യര്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജലക്ഷ്മി, സജീവന്‍ അഴിക്കോട്, മണിപ്പാല്‍ അക്കാദമി വിസിറ്റിംഗ് പ്രൊഫ. ഡോ. എം കെ സതീഷ് കുമാര്‍, ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ പി ഷഫീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35229/award-distribution)