---
title: "കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് ആശ്വാസം; ജില്ലയിലെ 70 പോളിങ് സ്റ്റേഷനുകളിൽ ക്രഷ് സൗകര്യമൊരുക്കും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352334/kannur"
published_at: "2026-04-09T04:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6e24cc7888_images.jpeg"
keywords: []
---

# കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് ആശ്വാസം; ജില്ലയിലെ 70 പോളിങ് സ്റ്റേഷനുകളിൽ ക്രഷ് സൗകര്യമൊരുക്കും

> **Lead Summary:** കണ്ണൂർ : കുഞ്ഞുങ്ങളെയും എടുത്തു വോട്ടിടാൻ എത്തുന്നവർക്ക് ആശ്വാസമായി ജില്ലയിലെ 70 പോളിംഗ് ബൂത്തുകളിൽ കുട്ടികൾക്കായി ക്രഷ് സൗകര്യം ഒരുക്കും. ഇതിൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും മാതൃക പോളിങ് സ്റ്റേഷനുകളും 15 പിങ്ക് പോളിങ് സ്റ്റേഷനുകളും ഉൾപ്പെടും. വനിത-ശിശു വികസന വകുപ്പാണ് സൗകര്യമൊരുക്കുന്നത് .

## Article Content

കണ്ണൂർ : കുഞ്ഞുങ്ങളെയും എടുത്തു വോട്ടിടാൻ എത്തുന്നവർക്ക് ആശ്വാസമായി ജില്ലയിലെ 70 പോളിംഗ് ബൂത്തുകളിൽ കുട്ടികൾക്കായി ക്രഷ് സൗകര്യം ഒരുക്കും. ഇതിൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും മാതൃക പോളിങ് സ്റ്റേഷനുകളും 15 പിങ്ക് പോളിങ് സ്റ്റേഷനുകളും ഉൾപ്പെടും. വനിത-ശിശു വികസന വകുപ്പാണ് സൗകര്യമൊരുക്കുന്നത് .

അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി മുലയൂട്ടുന്നതിനുള്ള ഫീഡിങ് സൗകര്യവുമുണ്ടാകും. കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ടങ്ങൾ, ഊഞ്ഞാൽ, കിടക്ക എന്നിവ ക്രഷ് സൗകര്യമുള്ള പോളിംഗ് ബൂത്തിൽ ഉണ്ടാകും.ഓരോ ബൂത്തിലും രണ്ട് വീതം അംഗൻവാടി പ്രവർത്തകരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352334/kannur)