---
title: "ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ"
english_title: "Dash Mon remark; Hibi Eden says just go and tell Pinarayi at home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352336/dash-mon-remark-hibi-eden-says-just-go-and-tell-pinarayi-at-home"
published_at: "2026-04-09T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6e70dd7e5e_n70774902617756915274717f114d218012630a37af07ac850a0c310e4cfaaf681b87f25634b3fe0a0b4878.jpg"
keywords: []
---

# ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ

> **Lead Summary:** കൊച്ചി : മുഖ്യമന്ത്രിയുടെ ഡാഷ്മോൻ പരാമർശത്തില്‍ രൂക്ഷപ്രതികരണവുമായി ഹൈബി ഈഡൻ എംപി. പിണറായി വിജയന്റെ പരാമർശം വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ പറഞ്ഞു.

## Article Content

കൊച്ചി : മുഖ്യമന്ത്രിയുടെ ഡാഷ്മോൻ പരാമർശത്തില്‍ രൂക്ഷപ്രതികരണവുമായി ഹൈബി ഈഡൻ എംപി. പിണറായി വിജയന്റെ പരാമർശം വീട്ടില്‍പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായത് രാഷ്ട്രീയ മര്യാദകള്‍ക്ക് നിരക്കാത്ത പ്രതികരണമാണ്.

വിട്ടുമാറാത്ത അസഹിഷ്ണുതയാണ് പിണറായി വിജയന്റെ മുഖമുദ്ര. തനിക്ക് ഹിതമല്ലാത്തത് പറയുന്നവരെയും പ്രവർത്തിക്കുന്നവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ ശൈലിയായി മാറിയിരിക്കുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് പുലർത്തേണ്ട പ്രാഥമികമായ ബഹുമാനം പോലും മറന്നുകൊണ്ട് സംസാരിക്കുന്നത് കേരളത്തിന്റെ അന്തസിനു വിഘാതമാണ്.

തെലങ്കാനയില്‍ ബിജെപി- ബിആർഎസ് അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞാണ് രേവന്ത് റെഡ്ഡി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് നടത്തുന്ന ഈ പോരാട്ടം ബിജെപിയെ സഹായിക്കുന്ന സിപിഎമ്മിന് ഉള്‍ക്കൊള്ളാൻ കഴിയില്ലെന്ന് തങ്ങള്‍ക്കറിയാമെന്നും ഹൈബി ഈഡൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352336/dash-mon-remark-hibi-eden-says-just-go-and-tell-pinarayi-at-home)